ചാവക്കാട് : ബ്ലാങ്ങാട് കാട്ടില്‍ ഗള്‍ഫ് കൂട്ടായ്മയുടെ (സഹായ കാട്ടില്‍) വിവാഹ സഹായധനം വിതരണം ചെയ്തു. ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മകളുടെ വിവാഹത്തിനാണ് സഹായം നല്‍കിയത്. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, മഹല്ല് പ്രസിഡന്റ് പി.വി. അലിഹാജി എന്നിവര്‍ ചേര്‍ന്നാണ് സഹായം കൈമാറിയത്.