mehandi new

കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

kanja attackഗുരുവായൂര്‍ : കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം. വീടിന്റെ ജനലുകള്‍ തകര്‍ന്നു.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അക്രമം നടക്കുന്ന സമയത്ത് അഭിലാഷ് ഭാര്യവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഘം ചേര്‍ന്നെത്തി വീടിന്റെ മതില്‍ ചാടികടന്നെത്തിയായിരുന്നു അക്രമം. ജനല്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടു. ഇതോടെ അക്രമികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു. സംഘത്തില്‍ അഞ്ചിലധികംപേര്‍ ഉണ്ടായതായാണ് വിവരം.
അഭിലാഷിന്റെ പരാതിയില്‍ പോലീസെത്തി പരിശോധന നടത്തി. കുറച്ചുദിവസമായി പ്രദേശത്ത് കഞ്ചാവു മാഫിയയുടെ അക്രമം നടന്നുവരികയാണ്. തിരുവോണ ദിവസം രാത്രി ഇരിങ്ങപ്പുറം തെരുവത്ത് ജെയ്ഫര്‍ ഹമീദിന്റെ വീടുകയറി സഹോദരി പുത്രന്‍ ഷിഹാസിനെ മാഫിയക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കഞ്ചാവു കേസില്‍പ്പെട്ടവരെ പോലീസിന് ഒറ്റിക്കൊടുത്തുവെന്നു പറഞ്ഞായിരുന്നു അക്രമം. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു.
പ്രദേശത്തെ കഞ്ചാവു മാഫിയയ്‌ക്കെതിരെ അഭിലാഷ്ചന്ദ്രന്‍ രംഗത്തുവരികയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തന്റെ വീടിനുനേരെയുള്ള അക്രമത്തിനുകാരണമെന്ന് അഭിലാഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ അറസ്റ്റിലായവര്‍ സി പി എം പ്രവര്‍ത്തകരാണ്.

 

[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(224,43,32,0.18)” use_border_color=”off” border_color=”#ffffff” border_style=”solid”]

എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഭിലാഷ് ചന്ദ്രന്റെ വീട് ആക്രമിച്ചവരെ അറസ്റ്റുചെയ്യണമെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരിങ്ങപ്പുറത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ തയ്യാറാകണമെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.