mehandi banner desktop
Chavakkad online

അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ലോറി കസ്റ്റഡിയിലെടുത്തു

Ft

ചാവക്കാട്: രേഖകളില്ലാതെ അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ ലോറി ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുമായി കടപ്പുറം തൊട്ടാപ്പിലെത്തിയ ടിപ്പര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ലോറി ഓടിച്ചിരുന്ന മണത്തല കളത്തില്‍ സുമേഷി(32)നെതിരെ  അനധികൃത മണ്ണുകടത്തലിന് പോലീസ് കേസെടുത്തു. സംഭവത്തിന്റെ റിപ്പോര്‍ട്ടും കസ്റ്റഡിയിലെടുത്ത ലോറിയും  ആര്‍ഡിഒ അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Jan oushadi

Comments are closed.