mehandi banner desktop
Chavakkad online

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടം: രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Ft

ഗുരുവായൂർ: തൈക്കാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ഓട്ടോറിക്ഷ ഡ്രൈവർ തെക്കുംകര അമ്മത്ത് ഹരിഗോവിന്ദൻ, യാത്രക്കാരനായ വടക്കാഞ്ചേരി സ്വദേശി കൃഷ്ണകുമാർ എന്നറിയപ്പെടുന്ന ഗോവിന്ദൻകുട്ടി നായർ എന്നിവർക്കാണ് പരിക്കേറ്റത്.പുലർച്ചെ 12.50 ഓടെയായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രത്തിലെ വിളക്ക് ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഉടൻ അമല ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദൻകുട്ടി നായരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Jan oushadi

Comments are closed.