mehandi banner desktop
Chavakkad online

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി

Ft

ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിലെ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളണ്ടിയർമാരുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ സബ് ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.’സീറോ ആക്‌സിഡന്റ്’ എന്ന ലക്ഷ്യത്തോടെ ചാവക്കാട് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഡ്രൈവർമാരും പൊതുജനങ്ങളും പങ്കാളികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി, അധ്യാപകരായ ഫർഹ, ചിന്നു, സുപ്രിയ, ലീഗൽ സർവീസസ് പ്രതിനിധികൾ, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.