mehandi banner desktop
Chavakkad online

പാലയൂർ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന ദിനം ആഘോഷിച്ചു

Ft

ചാവക്കാട്: പാലയൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന വിഭാഗത്തിന്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനം സമുചിതമായി ആഘോഷിച്ചു. നവംബർ 22 ഞായറാഴ്ച വൈകുന്നേരം 6.30-നായിരുന്നു ആഘോഷപരിപാടികൾ.​വാർഷിക സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് സണ്ണി ടി. ആന്റോ സ്വാഗതമാശംസിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ച യോഗം സെന്റ് ജോർജ് മലങ്കര കാത്തലിക് ചർച്ച് വികാരി റവ. ഫാ. ജോസഫ് താഴത്തേൽ ഉദ്ഘാടനം ചെയ്തു. സഹവികാരി റവ. ഫാ. നിതിൻ താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കൈക്കാരൻ സാബു മഞ്ഞളി ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി സിമി ഫ്രാൻസിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രിൻസിപ്പാൾ കെ.കെ. റോബിൻ നന്ദി പറയുകയും ചെയ്തു.​ചടങ്ങിൽ 2025-26 അധ്യയന വർഷത്തിൽ എ.സി.സി (ACC) ബിരുദപഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനവും നടന്നു. വിശ്വാസപരിശീലന രംഗത്ത് 25 വർഷവും 15 വർഷവും സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അധ്യാപകർക്കും, മുഴുവൻ ഹാജർ (ഫുൾ അറ്റൻഡൻസ്) നേടിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും, കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.​തുടർന്ന് വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവലും അരങ്ങേറി.

Jan oushadi

Comments are closed.