mehandi banner desktop
Chavakkad online

വടക്കേക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

Ft

വടക്കേക്കാട്: ക്ഷീര വികസന വകുപ്പിന്റെയും വടക്കേക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റ് ഇ.കെ. സുനിൽകുമാർ എടക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​ക്ഷീര വികസന ഓഫീസർ സി.കെ ആദില മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ബിനോജ്, പഞ്ചായത്ത് മെമ്പർ റഷീദ്, കേരള ഗ്രാമീണ ബാങ്ക് വടക്കേക്കാട് ശാഖാ മാനേജർ കെ കെ നന്ദകുമാർ, കൃഷി ഓഫീസർ ശ്രീരാഗ് സുബ്രഹ്മണ്യൻ, സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, ഉണ്ണിഗുരുക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.​ചടങ്ങിന് വടക്കേക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷറഫ് തറയിൽ സ്വാഗതവും നീതു ലിബീഷ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.