mehandi banner desktop
Chavakkad online

കേരള മാപ്പിള കലാ അക്കാദമി തൃശ്ശൂർ ജില്ലാ കവി സംഗമവും ഇശൽ വിരുന്നും സംഘടിപ്പിച്ചു

Ft

ചാവക്കാട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ‘കവി സംഗമം 2026’-ന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും ചാവക്കാട് ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കവി സംഗമവും ഇശൽകൂട്ട സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ദിൽക്കി ആവാസ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി കലാകാരന്മാരുടെയും ആസ്വാദകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആയിഷ ഫാത്തിമയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറി നിസാമോൾ കരീം സ്വാഗതവും, ജില്ലാ പ്രസിഡന്റ് സലിം ഗുരുവായൂർ അധ്യക്ഷതയും വഹിച്ചു. അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വാത്തിയേടത്ത്  ഉദ്ഘാടനം ചെയ്തു. ഇശൽ കൂട്ടം സംസ്ഥാന ട്രഷറർ ഷമീർ ചാവക്കാട് മുഖ്യാതിഥിയായിരുന്നു.വിളയിൽ ഫസീല പുരസ്കാര ജേതാവായ നിസ മോൾ കരീമിനെ കവയിത്രിയും ജില്ലാ ഭാരവാഹിയുമായ നെസി ഫൈസൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് മോണോ ആരിഫ്, ജില്ലാ കമ്മിറ്റി അംഗം റഫീഖ് എന്നിവർ ആശംസകൾ നേർന്നു. അക്കാദമി സംസ്ഥാന പ്രസിഡന്റ് എ. കെ. മുസ്തഫ, സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ എന്നിവരുടെ ഓൺലൈൻ ആശംസാ സന്ദേശങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചു.തുടർന്ന് തൃശ്ശൂർ ചാപ്റ്റർ സെക്രട്ടറി ജാഷിറയുടെ അവതരണത്തിൽ കവി സംഗമവും ഇശൽ വിരുന്നും അരങ്ങേറി. കവികളായ കയ്യുമ്മു കോട്ടപ്പടി, നെസി ഫൈസൽ, ജുമി കലാം, മുഹമ്മദുണ്ണി തൊഴിയൂർ എന്നിവർ  അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കവിതകൾ ആലപിച്ചു.ഇശൽ വിരുന്നിൽ ഷമീർ ചാവക്കാട്, ആയിഷ ഫാത്തിമ, ഹിഷാം, ഷിഫാൻ ഫൈസൽ എന്നിവർക്കൊപ്പം ചാപ്റ്റർ അംഗങ്ങളായ റഫീഖ് നമ്പഴിക്കാട്, അനീഷ അബൂബക്കർ, അഷ്റഫ് തിരുവത്ര, മോഹനൻ പൊന്നാനി, ഷുക്കൂർ, ബഷീർ ദിൽക്കി ആവാസ്, ജാഷിറ തൃശ്ശൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ചാവക്കാട് ചാപ്റ്റർ സെക്രട്ടറി ആർ.വി. ബഷീർ നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.