ഗുരുപവനപുരിയിൽ പ്രകാശപൂർണ്ണിമ പകർന്ന് അയ്യപ്പ ഭജന സംഘത്തിന്റെ ‘ലക്ഷദീപം’

ഗുരുവായൂർ: ഗുരുപവനപുരിയെ പ്രകാശപൂർണ്ണിമയിൽ ആറാടിച്ച് ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ലക്ഷദീപ വിളക്ക് ആത്മീയ വർണ്ണാഭ തീർത്ത വിസ്മയ കാഴ്ചയായി. അയ്യപ്പ ഭജന സംഘം പ്രസിഡന്റും മമ്മിയൂർ ദേവസ്വം ചെയർമാനുമായ ജി.കെ. പ്രകാശൻ തിരിതെളിയിച്ച് സമാരംഭം കുറിച്ചു.

തുടർന്ന് ക്ഷേത്ര പരിസരം മുഴുവനും ക്ഷേത്രക്കുളത്തിന്റെ മതിൽക്കെട്ടിന് ചുറ്റും ചിരാതുകളിലും വിളക്കുകളിലും തിരികൾ തെളിഞ്ഞതോടെ പ്രകാശപൂരിതമായ ഐശ്വര്യ ദീപക്കാഴ്ചയായി ഗുരുവായൂർ മാറി.
ക്ഷേത്രത്തിൽ ഗജവീരന്മാരുടെ സാന്നിധ്യത്തിൽ ഗുരുവായൂർ ശശി മാരാരുടെ മേള അകമ്പടിയോടെ കാഴ്ചശീവേലി നടന്നു. ഗുരുവായൂർ മുരളിയുടെ നാദസ്വരവും വാദ്യപ്രതിഭകൾ അണിനിരന്ന പഞ്ചമദ്ദളക്കേളിയും ഇടയ്ക്ക പ്രദക്ഷിണവും വിളക്കിന് മാറ്റ് കൂട്ടി.
ഭാരവാഹികളായ പാനൂർ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, ഇ. രാജു, ശിവൻ കണിച്ചാടത്ത്, ബാലൻ വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, കെ.പി. കരുണാകരൻ, പി. മുരളീധര കൈമൾ, ദിനേഷ് ഗുരുക്കൾ, ശശി അകമ്പടി, പി. ഹരി നാരായണൻ, മഠത്തിൽ രാധാകൃഷ്ണൻ, രാമകൃഷ്ണൻ ഇളയത്, മോഹന ചിത്ര, എം.പി. ശങ്കരനാരായണൻ, വി. മണികണ്ഠൻ, സി. സുന്ദരൻ, ഉണ്ണികൃഷ്ണൻ ഏങ്ങടി, മണി അധികാരി വീട്ടിൽ, പ്രേമ വിശ്വനാഥൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



Comments are closed.