mehandi banner desktop
Chavakkad online

​പിതൃമോക്ഷം തേടി ആയിരങ്ങൾ: പഞ്ചവടി കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

Ft

​ചാവക്കാട്: പിതൃതർപ്പണത്തിന് പേരു കേട്ട ഇടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. പുലർച്ചെ 2:30 മുതൽ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

Jan oushadi

​ക്ഷേത്രം മേൽശാന്തി സുമേഷ്, ശാന്തിമാരായ നിഖിൽ, അരുൺ, സന്തോഷ്, ലൈവാഷ്, വിപീഷ് എന്നിവർ ബലിയിടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒരേസമയം ആയിരം പേർക്ക് ബലി കർമ്മങ്ങൾ നിർവഹിക്കാൻ സൗകര്യം  ഒരുക്കിയിരുന്നു.

​ജില്ലയ്ക്ക് പുറത്തുനിന്നും എത്തിയ ഭക്തർക്കായി താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ സജ്ജീകരിച്ചിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, കുളിക്കാനുള്ള കുളവും ഷവർ ബാത്ത് സൗകര്യവും, ക്യൂ നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡുകൾ, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗജന്യ ക്ലോക്ക് റൂം സൗകര്യം എന്നിവയും ഏർപ്പെടുത്തിയിരുന്നു. ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്ക് ക്ഷേത്രം ഹാളിൽ സൗജന്യ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

​കടലിൽ ഇറങ്ങുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ചാവക്കാട് പോലീസ്, തീരദേശ പോലീസ്, ആംബുലൻസ്, തീരദേശ ജാഗ്രതാ സമിതി, ഫയർഫോഴ്സ് എന്നിവരുടെ സേവനവും ലഭ്യമായിരുന്നു.

​ചടങ്ങുകൾക്ക് പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം പ്രസിഡന്റ് വാക്കയിൽ വിശ്വനാഥൻ, സെക്രട്ടറി വിക്രമൻ താമരശ്ശേരി, ഭാരവാഹികളായ ബാലൻ കുഴപ്പാട്ട്, അനിൽകുമാർ ചന്തിരുത്തി, വിനയദാസ് താമരശ്ശേരി എന്നിവർ നേതൃത്വം നൽകി.

Comments are closed.