മുസ്ലിം യൂത്ത് ലീഗ് അകലാട് ഒറ്റയിനി യൂണിറ്റ് പതാക ദിനം ആചരിച്ചു

അകലാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയിനി യൂണിറ്റ് പതാക ദിനം ആചരിച്ചു.യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി പതാക ഉയർത്തി. യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഫിക്, മുസ്ലിം ലീഗ് നേതാക്കളായ നാസർ, അഷ്‌കർ കാര്യാടത്ത്, ഷാഹു, ഷക്കീർ, ഹംസക്കുട്ടി, അൻവർ, ഷാഫി, ഷഹീർ, ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.




Comments are closed.