ഗുരുവായൂര്‍ : ഗുരുവായൂര്‍ ടൗ ജുമാമസ്ജിദില്‍ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. ദിക്‌റ് ഹല്‍ഖ വാര്‍ഷിക പരിപാടികള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല വൈസ്പ്രസിഡന്റ് ഉസ്താദ് കെ.എം.മുഹമ്മദ് ബാഖവി നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് അബ്ദുല്‍ഖാദര്‍ ദാരിമിയുടെ നേതൃത്വത്തില്‍ കൂട്ട പ്രാര്‍ത്ഥനയും നടന്നു. മഹല്ല് പ്രസിഡന്റ് കെ.കെ.അബ്ദുല്‍ മജീദ് ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് മദ്രസവിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും ഉണ്ടായിരുന്നു. മൗലീദ് പാരായണം, നേര്‍ച്ച ഭക്ഷണ വിതരണം, മദ്രസ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു. ഡോ.വി.അബൂബക്കര്‍, പി.വി.മുഹമ്മദ് യാസീന്‍, കെ.പി.എ റഷീദ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചൊവ്വല്ലൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിനാഘോഷം നടത്തി. പുലര്‍ച്ചെ മൗലൂദ് പാരായണം, ഖബര്‍ സിയാറത്ത്, കൂട്ട പ്രാര്‍ത്ഥന എന്നിവ നടന്നു. ഖത്തീബ് സ്വഫ്‌വാന്‍ റഹ്മാനി നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് കെ.വി.അബ്ദുല്‍ മജീദ് ഹാജി പതാക ഉയര്‍ത്തി. മഹല്ലിലെ ആറ് മദ്രസ്സകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ റാലിയും ഉണ്ടായിരുന്നു. ദഫ് മുട്ട് അറബന മുട്ട് എന്നിവ റാലിക്ക് മാറ്റേകി. ക്ലബുകളുടെയും സംഘടനകളുടയും നേതൃത്വത്തില്‍ റാലിക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി. കെ.എച്ച്.ഇഖ്ബാല്‍, എന്‍.എം.മുത്തു, വി.സിറാജുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍ തൈക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ ഖത്തീബ് ഇസ്മയില്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.എ.മൊയ്തുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൌണ്‍സിലര്‍ അബ്ദുല്‍റഷീദ് കുട്ടിക്കല്‍, ആര്‍.എം.റാഫി, എന്‍.കെ.ഉമ്മര്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. പ്രഡിന്റ് പതാക ഉയര്‍ത്തി. മഹല്ലിലെ നാല് മദ്രസകളിലെ വിദ്യാര്‍ത്ഥി്കളുടെ റാലിയും കലാപരിപാടികളും ഉണ്ടായിരുന്നു. ദഫ് മുട്ട്, സകൗട്ട്, കോല്‍ക്കളി എന്നിവ റാലിക്ക് പൊലിമയേകി.

തൊട്ടാപ്പ് ബദരിയ്യ മദ്രസ്സ നബിദിനാഘോഷം അതി വിപുലമായ രീതിയിൽ നടത്തി.
ബദർ പളളി വൈസ് പ്രസിഡന്‍റ് വാർണ്ണാട്ട് മുഹമ്മദുണ്ണി പതാക ഉയർത്തി. പ്രാർത്ഥനക്ക് ബദരിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബു ത്വാഹിർ അഹസനി നേതൃത്വം നൽകി
. നബിദിന ഘോഷയാത്രക്ക് സെലീം തൊട്ടാപ്പ്, റഷീദ് നാലകത്ത്, കെ വി ഷാജി എന്നിവർ നേതൃത്വം നൽകി. റാലിയിൽ പൂർവ്വ വിദ്യർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.