എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
അപകടത്തിൽ പരുക്കേറ്റ പഞ്ചവടി സ്വദേശികളായ തൈപറമ്പില്‍ നബീൽ (18), വലിയവായിൽ അജ്മൽ (18), അകലാട് സ്വദേശി കല്ലുവള്ളപ്പിൽ ഷാഹുൽ ഹമീദ് (40), സഹോദരി ഹസീന 2(9), ഹസീനയുടെ മക്കളായ മുഹമ്മദ് റിഹാൻ (1 ), റിയ ഫാത്തിമ (4 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.40 നാണ് അപകടം. രണ്ടു ബൈക്കുകളും പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്നു. ഒരേദിശയില്‍ വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ കുടുബവുമായി സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന്റെ എതിര്‍ വശത്തേക്ക് തിരിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന സ്കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നബവി പ്രവർത്തകർ ആശുപത്രിയില്‍ എത്തിച്ചു. അജ്മൽ , നബീൽ എന്നിവരെ തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റുള്ളവരെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.