ചാവക്കാട് : ഓത്തുപള്ളീല്‍ പോയിരുന്ന ബാല്യകാല നബിദിനാഘോഷ സ്മരണകളില്‍ കുരുന്നുകള്‍ക്ക് മധുരം പകര്‍ന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍. വഞ്ചിക്കടവ് ഇശാഅത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ഥികളുടെ നബിദിനാഘോഷ റാലിക്കാണ് എന്‍ കെ അക്ബര്‍ സ്വീകരണം നല്‍കി യത്. ഈ മദ്രസ്സയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് എന്‍ കെ അക്ബര്‍. മദ്രസ്സയിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു ഇദ്ദേഹമെന്ന് അന്നത്തെ സഹപാഠികള്‍ ഓര്‍ക്കുന്നു. ഇന്ന് നല്ലൊരു പ്രാസംഖികനായ അക്ബര്‍, നബിദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളിലൂടെയാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നതും ജനങ്ങളെ അഭിമുഖീകരിക്കുന്നതും.
മദ്രസ്സ പുതുക്കിപ്പണിയാനുള്ള സൌകര്യങ്ങള്‍ ചെയ്യുമെന്ന് റാലിക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു വിദ്യാര്‍ഥി കള്‍ക്ക് മധുരപലഹാരങ്ങളും, പാനീയങ്ങളും, പഴങ്ങളും വിതരണം ചെയ്തു.