Header

ചാവക്കാട് പനിച്ച് വിറക്കുന്നു

ചാവക്കാട്: കടലോര മേഖല പനിച്ച് വിറക്കുന്നു. ആശുപത്രികളില്‍ വന്‍ തിരക്ക്.
ചാവക്കാട്, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം തീരദേശ മേഖലയിലാണ് പനി പിടിച്ചവരേറുന്നത്. താലൂക്ക് ആശുപത്രി, എടക്കഴിയൂര്‍, അണ്ടത്തോട് പ്രാഥമികാരേഗ്യ കേന്ദ്രങ്ങള്‍, വടക്കേക്കാട്, കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമുള്ളതും കുത്തിവെപ്പ് പോലുള്ള കാര്യങ്ങള്‍ക്കായി ഈ ഡോക്ടര്‍ ആഴ്ച്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ പുറത്ത് പോകുന്നതും രോഗികളെ വലക്കുന്നുണ്ട്. താലൂക്കാശുപത്രിയില്‍ പതിവില്‍ കൂടുതല്‍ രോഗികളെത്തുന്നതിനാല്‍ പരിശോധനാ കേന്ദ്രം മുതല്‍ നീണ്ട വരി പുറത്തേക്കും നീളുകയാണ്. പനി ബാധിച്ചവര്‍ മണിക്കൂറുകളോളം വരിയില്‍ നില്‍ക്കുന്നത് കാരണം മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്തെുന്നവരിലേക്കും പനി പകരാന്‍ കാരണമാകുന്നുണ്ട്.
ചിക്കന്‍പോക്സ്, പനി, ചര്‍ദ്ധി, അതിസാരം എന്നീ അസുഖങ്ങള്‍ പിടിപെട്ടും നിരവധിയാളുകള്‍ ആസ്പത്രികളിലത്തെുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി കാണപ്പെടുന്നത്. മലിനമായ ജലം കുടിക്കുന്നതിലൂടെയാണ് ഭൂരിഭാഗം പേര്‍ക്കും അസുഖം പിടിപെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മഴക്കാലം മാറന്നത് വരെയെങ്കിലും തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മണ്‍സൂണ്‍ കാലത്തെ രോഗികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് ചാവക്കാട് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഈ സീസനെ അപേക്ഷിച്ച് താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടിയത്തെു രോഗികളുടെ എണ്ണത്തില്‍ ശരാശരി 200-ലേറെ രോഗികളുടെ വര്‍ദ്ധനയാണുള്ളത്. ഇത്തവണ ദിവസവും ശരാശരി 900 പേരാണ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കണക്കും കുറവല്ല. ശരാശരി 200 പേരാണ് എടക്കഴിയൂരിലത്തെുന്നത്. താലൂക്കാശുപത്രിയില്‍ ചില ദിവസങ്ങളിലും രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലുമെത്തൊറുണ്ട്. ഇതിനു പുറമേ മേഖലയിലെ സ്വകാര്യ ആശുപത്രിയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്തെിയവരുടെ തിരക്ക് - ഇതിന്‍റെ  ഇരട്ടിയിലധികം പേര്‍ അകത്ത് ശ്വാസം മുട്ടി നിക്കുന്നുണ്ട്.
താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്തെിയവരുടെ തിരക്ക് – ഇതിന്‍റെ ഇരട്ടിയിലധികം പേര്‍ അകത്ത് ശ്വാസം മുട്ടി നില്‍ക്കുന്നുണ്ട്.
thahani steels

Comments are closed.