ചാവക്കാട്: ജനകീയ സമരത്തിന് മുമ്പിൽ അധികൃതർ മുട്ടുമടക്കി ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു
മുസ്ലിം ലീഗ് നാളെ നടത്താൻ തീരുമാനിച്ച ലോങ്ങ് മാർച്ച് മാറ്റിവെച്ചു. മാസങ്ങളായി ചാവക്കാട് പൊന്നാനി ചേറ്റുവ ദേശീയ പാതകൾ തകർന്ന് സഞ്ചാരത്തിന് കഴിയാത്ത അവസ്ഥയിലായിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
നിരവധി സംഘടകൾ സമര രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഡിവൈ എഫ് ഐ സമര രംഗത്തെത്തിയിരുന്നു.
മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നാളെ അണ്ടത്തോട് നിന്നും ചാവക്കാട്ടേക്ക് ലോങ്ങ് മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയാണ് ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചത്. തുടർന്നാണ മാർച്ച് മാറ്റിവെക്കാൻ തീരുമാനിച്ചത്.
അതെ സമയം ഓട്ടയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ ശക്തമായ സമരമുറകളുമായി മുസ്ലീം ലീഗ് രംഗത്ത് വരുമെന്ന് മണ്ഡലം പ്രസിഡന്റ് ആർ വി അബ്ദുൽ റഹീം, ജന: സെക്രട്ടറി എ കെ അബ്ദുൽ കരീം എന്നിവർ മുന്നറിയിപ്പു നൽകി. Aഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം ദിനംപ്രതി ആയിരകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയ പാത 66 പൊന്നാനി ചേറ്റുവ റോഡ് 24 കിലോമീറ്റർ റോഡിൽ 60 ശതമാനവും തകർന്ന നിലയിലാണ്. അറ്റകുറ്റ പണികൾക്കു ശേഷം ബിറ്റുമിൻ മെക്കാഡം ഉപയോഗിച്ച് റോഡ് ആധുനിക രീതിയിൽ റബ്ബറൈസ് ചെയ്തു നവീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.