ചാവക്കാട്: നാടിനെ അടുത്തറിയാന്‍ കുട്ടികളുടെ ‘നാട്ടുയാത്ര’ സംഘടിപ്പിച്ചു. ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെ ഒരുക്കുന്ന ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ ന്‍റെ ഭാഗമായാണ് നാട്ടുയാത്ര സംഘടിപ്പിച്ചത്. ചാവക്കാട് വഞ്ചിക്കടവ്, യുദ്ധസ്മാരകം, ചേറ്റുവ കണ്ടല്‍കാട്, കോട്ട, ഗുരുവായൂര്‍ ഗാന്ധിസ്മാരകം, റെയില്‍വേ, വെങ്കിടങ്ങ് കോള്‍പാടം എന്നിവയ്ക്കു പുറമേ വിരുന്നെത്തിയ പക്ഷികളേയും നാട്ടിലെ വീശുവലയേറും ഉള്‍പ്പെടെ നാടിന്‍റെ വിവിധകാഴ്ചകള്‍ കണ്ടറിയാനും അവയുടെ പ്രാധാന്യം തിരിച്ചറിയാനുമാണ് യാത്ര സംഘടിപ്പിച്ചത്.

സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ അനില്‍കുമാര്‍, അദ്ധ്യാപകരായ രാജു എ.എസ്., റാഫി നീലങ്കാവില്‍, ഷാജി നിഴല്‍, അഹ്മദ് മുഈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.