mehandi banner desktop
Chavakkad online

പെസഹ ആചരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Pesahaഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റയും പുണ്യസ്മരണയില്‍ ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ ആചരിച്ചു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികനായി. ഫാ. വര്‍ഗീസ് പോള്‍ പെസഹ സന്ദേശം നല്‍കി. കാല്‍കഴുകി ചുംബിക്കല്‍, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹാഊട്ട് എന്നിവ നടന്നു. സിസ്റ്റര്‍ മരിയ തെരേസ, ബ്രദര്‍ പ്രകാശ് പുത്തൂര്‍, ബ്രദര്‍ അമല്‍ ജോര്‍ജ്, കൈക്കാരന്മാരായ ജോയ് തോമസ്, പി.ഐ. വര്‍ഗീസ്, എം.എ. സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 6.30ന് കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കുന്ന തിരുക്കര്‍മങ്ങള്‍ നടക്കും. വൈകീട്ട് നാലിനാണ് പരിഹാര പ്രദക്ഷിണം. ശനിയാഴ്ച രാത്രി 11.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.