ചാവക്കാട് : സി എ എ പിൻവലിക്കുക, എൻ ആർ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ് ഡി പി ഐ സംഘടിപ്പിക്കുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ച് ജനുവരി 23 ന് തൃശൂർ ജില്ലയിൽ പ്രവേശിച്ച്‌ ചാവക്കാട് സമാപിക്കും.
വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് കുന്നംകുളത്ത് നിന്നും ആരംഭിക്കുന്ന. മാർച്ച് വൈകുന്നേരം ആറരയോടെ ചാവക്കാട് എത്തിച്ചേരും.
സമാപന സമ്മേളനം ഉത്തർ പ്രദേശ് മുൻ മന്ത്രിയും മുൻ എം പി യുമായിരുന്ന ലാൽ മണി പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ്, ജനറൽ സെക്രട്ടറി കെ വി നാസർ, ട്രഷറർ ഷമീർ ബ്രോഡ്വെ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി എം അക്ബർ എന്നിവർ പങ്കെടുത്തു.