ചാവക്കാട് :   സര്‍ക്കാരിന്റെ മാലിന്യ വിമുക്ത കേരളം സുന്ദരകേരളം പദ്ധതിയുടെ ഭാഗമായുള്ള പരിസര ശുചീകരണ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ പോലീസും. കേരള പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍  പോലീസുകാര്‍ ചാവക്കാട് ബ്‌ളാങ്ങാട് ബീച്ചും, മത്‌സ്യമാര്‍ക്കറ്റും ശുചീകകരിച്ചു. കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ തീരദേശ പോലീസ് സേ്റ്റഷനടക്കം ജില്ലയിലെ നിരവധി സേ്റ്റഷനില്‍ നിന്നുള്ള അമ്പതോളം പോലീസുകാരാണ് കടപ്പുറത്തെത്തിയത്. ഇവരെ സഹായിക്കാന്‍ നഗരസഭ ശുചീകരണ തൊഴിലാളികളും ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും കടലോര ജാഗ്രതസമിതി അംഗങ്ങളും നാട്ടുകാരും കൂടെ കൂടിയപ്പോള്‍ ബീച്ചും മത്‌സ്യമാര്‍ക്കറ്റും നിമിഷങ്ങള്‍ക്കകം ക്‌ളീന്‍. സമൂഹത്തോട് പ്രതിബദ്ധതയുള്ള ആര്‍ക്കും സംസ്ഥാനം മുഴുവന്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കാനാകില്ലെന്ന് ചാവക്കാട് സി ഐ കെ ജി സുരേഷ് പറഞ്ഞു. യൂണിഫോമണിഞ്ഞ പോലീസുകാര്‍ കയ്യുറ ധരിച്ച്  മണ്‍മാന്തിയും കൈകോട്ടും പിടിച്ച് ചപ്പുചവറുകള്‍ നീക്കുന്ന കാഴ്ച നാട്ടുകാരില്‍ കൗതുകം പടര്‍ത്തി. ആദ്യം മടിച്ചു നിന്ന നാട്ടുകാര്‍ പിന്നീട് ആവേശത്തോടെ പോലീസുകാര്‍ക്കൊപ്പം രംഗത്തിറങ്ങി.

ബ്‌ളാങ്ങാട് ബീച്ച് മത്‌സ്യ മാര്‍ക്കറ്റില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സി ഐയും കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ല
പ്രസിഡന്റുമായ കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. കുന്നംകുളം ഡി വൈ എസ് പി പി വിശ്വംഭരന്‍ മുഖ്യാതിഥിയായി. നഗരസഭ പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്ത്യായനി, നഗരസഭ
കൗസിലര്‍മാരായ എ സി ആനന്ദന്‍, കെ എച്ച് സലാം, ചാവക്കാട് എസ് ഐ എം കെ രമേഷ്, അസോസിയേഷന്‍ ഭാരവാഹികളായ പി എ പാര്‍ത്ഥന്‍, ടി യു സില്‍ജോ, എ യു രാധാകൃഷ്ണന്‍, കെ
എ ബിജു, കെ പി രാജു, എ സി മുഹമ്മദ് ബഷീര്‍, കടലോരജാഗ്രത സമിതിയംഗം ബി എച്ച് ഹസന്‍കോയ എന്നിവര്‍ പ്രസംഗിച്ചു