mehandi banner desktop
Chavakkad online

യുവതിയുടെ വീടാക്രമിച്ച കേസ്സില്‍ ബി ജെ പി നേതാക്കളെ കോടതി ശിക്ഷിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Courtഗുരുവായൂര്‍: ഗുരുവായൂര്‍ താമരയൂരില്‍ യുവതിയുടെ വീടാക്രമിച്ച കേസ്സില്‍ ബി ജെ പി നേതാക്കളെ ചാവക്കാട് കോടതി ശിക്ഷിച്ചു. കോടതി കഴിയുന്നതുവരെ തടവും എല്ലാ പ്രതികള്‍ക്കും 7500 രൂപ
പിഴയുമാണ് വിധി. പൂക്കോട് വില്ലേജ് താമരയൂര്‍ ഹരിദാസ് നഗറില്‍ അളപ്പൂക്കാട്ടില്‍ സുചിത്ര മോഹനന്റെ വീട് ആക്രമിച്ച കേസ്സിലാണ് വിധി. തിരുവത്ര തേര്‍ളി വീട്ടില്‍ സുമേഷ്(35), ഒരുമനയൂര്‍
കുറുമ്പൂര്‍ വീട്ടില്‍ അഭിലാഷ് (34), കിഴക്കൂട്ട് വീട്ടില്‍ സബി എന്ന സബീഷ്(33), മുതുവട്ടൂര്‍ പുക്കയില്‍ വീട്ടില്‍ ധിബീഷ്(32), കടപ്പുറം കിഴക്കൂട്ട് വീട്ടില്‍ അനില്‍ (42), പേരകം പെരുങ്ങാട്ട് വീട്ടില്‍ ജിതില്‍
ലാല്‍ (27), മുതുവട്ടൂര്‍ പട്ടിക്കര വീട്ടില്‍ ജയന്‍(40) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. ഓരോരുത്തര്‍ക്കും 7500 രൂപ വീതവും കോടതി
പിരിയുന്നതുവരെ തടവും ശിക്ഷിച്ചു. ആയതില്‍ നിന്ന് 3000 രൂപ വീതം യുവതിക്ക് നഷ്ട്ടപരിഹാരമായി കൊടുക്കുവാനും കൊടുത്തില്ലെങ്കില്‍ ഒരു മാസം തടവനുഭവിക്കാനും ശിക്ഷിച്ചു. യുവതിക്ക്
വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പോസിക്യൂട്ടര്‍ ശ്രീകുമാര്‍ ഹാജരായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.