mehandi banner desktop
Chavakkad online

പി. സുരേന്ദ്രന്റെ ‘അമ്മമ്മ’ കഥയുടെ ഇംഗ്ലീഷ് പരിഭാഷ ‘ഗ്രാന്നി’ പ്രകാശനം ചെയ്തു

Ft

വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ. സ്കൂളിൽ പ്രമുഖ ഉത്തരാധുനിക ചെറുകഥാകൃത്ത് പി. സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന കഥയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ഗ്രാന്നി’ (Granny) പ്രകാശനം ചെയ്തു. സ്കൂളിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ സാഹിത്യലോകത്തെയും വിദ്യാർഥി സമൂഹത്തെയും സാക്ഷിയാക്കിയിരുന്നു.​ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.സി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. കോളേജ് അക്കാദമിക് കൺവീനർ കെ.വി. മുഹമ്മദ് നസീർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് സ്കൂൾ ഇംഗ്ലീഷ് പ്രിഫക്റ്റ് അയിഷ സഫ അതിഥികളിൽ നിന്നും ‘ഗ്രാന്നി’ എന്ന പുസ്തകം ഏറ്റുവാങ്ങി.​മുഖ്യാതിഥിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച പി. സുരേന്ദ്രൻ, ഭാവനയേക്കാൾ പൊള്ളുന്ന അനുഭവങ്ങളാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് വിദ്യാർഥികളുമായി പങ്കുവെച്ചു. വിദ്യാർഥികളുമായുള്ള പ്രത്യേക സംവാദവും (Interaction) ചടങ്ങിന് മാറ്റുകൂട്ടി.​ചടണ്ടിന്റെ ഭാഗമായി, അവധിക്കാലത്ത് വിദ്യാർഥികൾ തയാറാക്കിയ ‘വെക്കേഷൻ ഡയറി’യുടെ പുസ്തകരൂപവും ചടങ്ങിൽ പ്രകാശനം ചെയ്തു. കൂടാതെ, വിദ്യാർഥികളോടൊത്തുള്ള ഓർമ്മക്കുറിപ്പ് മത്സരത്തിൽ വിജയികളായ അധ്യാപകർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.​അധ്യാപകരായ അജിത കുമാരി, ബീന, ശിൽപ, സയ്ദ് ഉദുമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Jan oushadi

Comments are closed.