പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രീ-പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് അപ്പർ പ്രൈമറി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നടന്നു. ചാവക്കാട് മുനിസിപ്പാലിറ്റി കലാ-കായിക-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത്ത്കുമാർ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് വി.എസ്. ഹാഷിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.കെ. റംല സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അധ്യാപകരായ എ.ബി. രോഹിണി, പി.എം. ഹസീന, എം.കെ. സലീം എന്നിവർ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മകവും ആധുനികവുമായ പഠന നിലവാരം ഉയർത്തുന്നതിന് സ്മാർട്ട് ക്ലാസ്സ് റൂം സഹായകരമാകും എന്ന് ഉദ്ഘാടന വേളയിൽ അധികൃതർ വ്യക്തമാക്കി.




Comments are closed.