കടപ്പുറം ഗ്രാമപഞ്ചായത്ത്: കോഴി വിതരണം ആരംഭിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണം ആരംഭിച്ചു.കടപ്പുറം വെറ്റിനറി ഡിസ്പെൻസറിക്ക് സമീപം നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.പദ്ധതിക്കായി മൂന്ന് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 500 കുടുംബങ്ങൾക്ക് അഞ്ച് വീതം, പഞ്ചായത്തിൽ 2,500 കോഴികളെയാണ് വിതരണം ചെയ്യുന്നത്. 45 ദിവസം പ്രായമുള്ള ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, അതുല്യ എന്നീ ഇനങ്ങളിൽപ്പെട്ട കോഴികളെയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സകീന ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.അഷ്ക്കർ അലി, ഹസീറ ശിഹാബ്, മെമ്പർമാരായ സുലൈഖ, ഷജീറ ഷഹീർ, എ കെ മുനീർ, റാഹില വഹാബ്, വെറ്റിനറി ഡോക്ടർ എൻ.ബി. സെബി തുടങ്ങിയവർ സംബന്ധിച്ചു.




Comments are closed.