മുതുവട്ടൂർ പൗരസമിതി ഡോ. ആർ.വി ദാമോദരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട്: മുതുവട്ടൂർ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ആർ.വി ദാമോദരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഒമ്പതാം വാർഡ് കൗൺസിലർ ഷെർമിള സത്താർ അധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് കൗൺസിലർ റീന സ്വാഗതം പറഞ്ഞു. ഗുരുവായൂർ നഗരസഭ കൗൺസിലർ വി.എസ് നവനീത്, ചാവക്കാട് നഗരസഭ 8-ാം വാർഡ് കൗൺസിലർ കെ.സി സുനിൽ, സുലൈമാൻ അസ്ഹരി, ബേബി ഫ്രാൻസിസ്, ബാബുരാജ്, കെ.വി സത്താർ, സി.എസ് സൂരജ്, ഹക്കീം ഇംമ്പാറക്, മുരളി, വി.ജി ബിജി തുടങ്ങിയവർ സംസാരിച്ചു.




Comments are closed.