കടപ്പുറം: പകര്‍ച്ച വ്യാധിക്കെതിരെ വട്ടേക്കാട് യുവാക്കളുടെ കൂട്ടായ്മയായ ടീം എ.സി.സി. മഴക്കാല പൂർവ പ്രതിരോധ പ്രവര്‍ത്തനങ്ങളാരംഭിച്ചു.
പൊതു സ്ഥലങ്ങളിലും, പാതയോരങ്ങളിലും മണ്ണുമൂടി കിടന്ന പ്ലാസ്റ്റിക് തുടങ്ങിയവ നീക്കം ചെയ്തു. ടീം അംഗങ്ങളായ നാഫിഹ്, ജിഹാസ്, ഗള്‍ഫ് പ്രതിനിധി ജിഹാന്‍, സുഹൈല്‍, റമീസ്, റാസിഖ്, സ്വാദിഖ് എന്നിവര്‍ പങ്കെടുത്തു.