Header

അപകടത്തിൽ മരിച്ച ബസ്സ്‌ ഡ്രൈവറുടെ കുടുംബത്തിന് സഹപ്രവർത്തകർ വീടൊരുക്കുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബത്തിനായി പണിയുന്ന വീടിന്‍റെശിലാസ്ഥാപനം 15-ന് നടക്കുമെന്ന് സഹായനിധി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു. വെള്ളിയാഴ്ച്ച രാവിലെ ഒന്പതിന് അണ്ടത്തോട് തങ്ങള്‍പടിയില്‍ ഷെരീഫിന്റെ കുടുംബ സ്വത്തിൽ നിന്നും നൽകിയ അഞ്ചു സെന്റിൽ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. വീടിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എ ഡി ധനീപ് അധ്യക്ഷനാവും. പഞ്ചായത്ത് അംഗങ്ങളായ എ എ അലാവുദ്ധീൻ, കെ എച് ആബിദ് എന്നിവർ സംബന്ധിക്കും.
2016 സെപ്റ്റംബര്‍ 22-നാണ് ബാബുരാജ് ബസിലെ ഡ്രൈവറായ ഷെരീഫ്(34) ജോലിക്കായി ബൈക്കില്‍ചാവക്കാട്ടേക്കു വരുേമ്പോള്‍ അണ്ടത്തോട് വെച്ച് നിറുത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച് മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുള്ള ഷെരീഫിന്‍റെ കുടുംബം വാകടവീട്ടിലാണ് കഴിയുന്നത്. ഷെരീഫിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ചാവക്കാട്-പൊന്നാനി റൂട്ടിലെ ബസ്തൊഴിലാളികളും ബസ് ഉടമകളും ചേര്‍ന്നാണ് ഷെരീഫ് കുടുംബസഹായനിധി രൂപവത്കരിച്ചത്. വീട് നിർമാണം കഴിഞ്ഞു ബാക്കി വരുന്ന സംഖ്യ കുട്ടികളുടെ പേരിൽ ബേങ്കിൽ നിക്ഷേപിക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഹായനിധി ചെയര്‍മാൻ കെ.എച്ച്. സലാം കണ്‍വീനര്‍ എം.എസ്. ശിവദാസ്, ജോയന്‍റ് കണ്‍വീനര്‍ കെ.കെ. സേതുമാധവൻ, ട്രഷറര്‍ കെ. സലീല്‍കുമാര്‍ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ചാവക്കാട് : ശരീഫ് കുടുംബ സഹായ നിധിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച കെ വി അബ്ദുൽഖാദർ എം എൽ എ നിർവഹിക്കും.
ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന ശരീഫ് (34) വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. ബസ്സ്‌ ഉടമ – തൊഴിലാളി സംയുക്ത സംഘമാണ് കുടുംബ സ്വത്തിൽ നിന്നും ലഭിച്ച അഞ്ചു സെന്റിൽ വീട് നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് അദ്യക്ഷത വഹിക്കും. പഞ്ചായത്ത്‌ മെമ്പർ എ എ അലാവുദ്ധീൻ,

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.