പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചില്‍ പഞ്ചായത്ത് നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് തെങ്ങ് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.
തെങ്ങ് നശിപ്പിച്ച സംഭത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റുമായി നാട്ടുകാര്‍ വാക്കുതര്‍ക്കമായതിനെ തുടർന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി. പോലീസ് നിര്‍ദ്ദേശ പ്രകാരം ചാവക്കാട് അഡീഷണൽ തഹസില്‍ദാര്‍ ഓഫീസില്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തുകയും അടുത്ത ദിവസം തന്നെ ഭൂമി സര്‍വ്വേ ചെയ്യാമെന്നും അതുവരെ പഞ്ചായത്ത് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കാനും അഡീഷണൽ തഹസില്‍ദാര്‍ എം.ബി.ഗണേഷ് നിര്‍ദ്ദേശിച്ചു.
അതിനിടെ പെരിയമ്പലം ബീച്ചിലെത്തിയ തന്നെ നാട്ടുകാരില്‍ ചിലർ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ധനീപ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.