ചാവക്കാട്: മാലിന്യം മാലിന്യമല്ല,സമ്പത്താണ് എന്ന നയമാണ് വേണ്ടത്. മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് അതൊരിക്കലും നഷ്ടമാകരുത്. അതൊരു വരുമാന മാര്‍ഗമായി മാറണം,
എന്നാലേ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടപ്പാക്കാനാവൂവെന്ന് കളക്ടര്‍ കൗശികന്‍ പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന
സമ്പൂര്‍ണ്ണ ശുചിത്വം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം‍. മാലിന്യത്തില്‍ നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നാണ് പരിശോധിക്കുന്നത്. ജില്ലയില്‍ തൃശൂര്‍ പൂരം
ഉള്‍പ്പെടെയുള്ള പ്രധാന ഉത്സവങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും കളക്ടര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയ് പി ബാല്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സുബൈദ വെളുത്തേടത്ത്,,എം എ അബൂബക്കര്‍ ഹാജി, സി മുസ്താക്കലി, എം വി ഹൈദരലി, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.