ചാവക്കാട് : കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്ന സ്വർണ്ണ കള്ളക്കടത്തിൽ പ്രധാന കണ്ണികൾ ആയിരുന്ന സ്വപ്ന, ശരത്ത് എന്നിവർക്ക് പിണറായി സർക്കാരിൽ ഉള്ള പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഷാനവാസ്, അനീഷ് പാലയൂർ, പി.കെ. കബീർ, മനാഫ് പാലയൂർ, ഷക്കീർ മുട്ടിൽ, എ.കെ. മുഹമ്മദലി, അഷ്‌റഫ്‌ ബ്ലാങ്ങാട്, നവാസ് തെക്കും പുറം, വി. മുഹമ്മദ് ഗൈസ്, ഇച്ചപ്പൻ, റിഷി ലാസർ, എൻ. പി. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

പിണറായി യുടെ കോലവും വഹിച്ചുള്ള പ്രതിഷേധ പ്രകടനം ചാവക്കാട് നഗരം ചുറ്റി മുൻസിപ്പൽ ചത്വരത്തിൽ സമാപിക്കുകയും തുടർന്ന് പിണറായിയുടെ കോലം കത്തിക്കുകയും ചെയ്‌തു.