ചാവക്കാട് : സ്വർണ്ണ കള്ളകടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വെളിപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് യു.ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് നേതാവ് ജലീൽ വലിയകത്ത്‌, കേരള കോൺഗ്രസ്സ് നേതാവ് തോമസ് ചിറമ്മൽ, അനീഷ് പാലയൂർ, ഹനീഫ് ചാവക്കാട്, വി. മുഹമ്മദ്‌ ഗൈസ്, ജോയിസി ടീച്ചർ, ഫൈസൽ കാനാംമ്പുള്ളി എന്നിവർ സംസാരിച്ചു.

സ്വർണ്ണ കളറുള്ള മുഖാവരണം വെച്ച് കൊണ്ടാണ് എല്ലാവരും ധർണ്ണയിൽ പങ്കെടുത്തത്