ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ട്രസ്റ്റിന്റെ ഓവര്‍സീസ് കോര്‍ഡീനേറ്റര്‍ ആര്‍.വി. കമറുദ്ദീന്‍ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. അബ്ദുള്‍ സലാം അധ്യക്ഷനായി. രോഗികള്‍ക്കുള്ള ഓണപ്പുടവ വിതരണവും ഇതോടൊപ്പം നടന്നു. വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് രോഗത്തെകുറിച്ചുള്ള ബോധവത്ക്കരണവും ലഘുലേഖ വിതരണവും വൃക്കരോഗികളെകുറിച്ച് സര്‍വ്വെ നടത്താനും യോഗം തീരുമാനിച്ചു. ട്രസ്റ്റിന്റെ ഖത്തര്‍, യു.എ.ഇ, ഒമാന്‍ യൂണിറ്റുകളുടെ സഹകരണത്തോടെ ട്രസ്റ്റിന്റെ പ്രവര്‍ത്തനം പ്രവാസികളിലേക്ക് എത്തിക്കുന്നതിനായി രോഗത്തെകുറിച്ചുള്ള ബോധവത്ക്കരണക്ലാസുകള്‍ വിദേശത്ത് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കണ്‍സോള്‍ ഫാമിലി ചാരിറ്റി മിഷന്‍ പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങളെ സഹകരിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. ജനറല്‍ സെക്രട്ടറി സി.എം. ജെനിഷ്, വി.എം.സുകുമരന്‍, പി.എ.റിയാസ് അലി, ഷാജി പൂന്താത്ത്, ഷാജി ചാവക്കാട്, നസീര്‍, റംജുസേഠ്, വി.മുഹമ്മദ് അക്ബര്‍, ട്രസ്റ്റിമാരായ എം. കെ. നൗഷാദ് അലി, സി. കെ. ഹക്കീം ഇമ്പാര്‍ക്, എ.എ.ലത്തീഫ്, ഹാഷിം കുട്ടി, പി.എം. ഹബീബ്, പി.വി.അബ്ദുമാസ്റ്റര്‍, കെ. ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.