ഗുരുവായൂര്‍: കേരള ഫുട്ബാൾ അസോസിയേഷൻറെ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി സംഘടിപ്പിച്ച അഖില കേരള അണ്ടർ-17, അണ്ടർ-14 ഫുട്ബാൾ ടൂർണ്ണമെൻറിൻറെ ഫൈനൽ ഞായറാഴ്ച വൈകീട്ട് മുന്നിന്  ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്നിന് നടക്കുന്ന അണ്ടർ 14 ഫൈനലിൽ ഗോകുലം എഫ്.സി.   പി.എഫ്.എ. സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂരിനെ നേരിടും4.30 ന് നടക്കുന്ന അണ്ടർ 17 ഫൈനലിൽ ആലുവ എഫ്.എ.സി.ടി ഫുട്ബാൾ അക്കാദമി ഗോകുലം എഫ്.സി. മലപ്പുറത്തെ നേരിടും. വിജയികൾക്ക് കെ.വി അബ്ദുൾഖാദർ എം.എൽ.എ ട്രോഫി സമ്മാനിക്കും. നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ്,  ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.കെ. സാലിഹ്, സെക്രട്ടറി ഡേവിസ് മൂക്കൻ എന്നിവർ മുഖ്യാതിഥികളാവും.