ചാവക്കാട്: പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. എടക്കഴിയൂര്‍ പഞ്ചവടിക്ക് കിഴക്ക്  വിളക്കത്തറ അലവിയുടെ വീട്ടിലാണ് പാചക വാതകം ചോര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.  സിലിണ്ടറില്‍ ഘടിപ്പിച്ച വാല്‍വില്‍ നിന്നാണ്  വാതകം ചോര്‍ന്നത്. വീട്ടിനുള്ളില്‍ നിന്നും  അസഹനീയ ഗന്ധം വന്നതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍  വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരത്തെിയാണ് സുരക്ഷാ പ്രവര്‍ത്തനം നടത്തിയത്.  സംഭവമറിഞ്ഞ് പരസരവാസികളും തടിച്ചുകൂടിയിരുന്നു.