ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ടെലി വീഡിയോ കൺസൾട്ടിങ് സംവിധാനം ഒരുക്കി ചാവക്കാട് താലൂക്ക് ആശുപത്രി.
നിലവിൽ വിദേശത്ത് നിന്നും എത്തിയ 160 പേരാണ് ചാവക്കാട് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ ആർക്കെങ്കിലും എന്തെങ്കിലും അസുഖം തോന്നുകയാണെങ്കിൽ
രാവിലെ പത്തിനും പതിനൊന്നിനും മദ്ധ്യേ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നമ്പറായ 9895424187 ൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ പതിനൊന്നിനും ഒരുമണിക്കും ഇടയിൽ ഡോക്ടർ രജിസ്റ്റർ ചെയ്ത നമ്പറിൽ ബന്ധപ്പെടുന്നതാണ്. വീഡിയോ കോൾ വഴി രോഗിയെ നേരിട്ട് ബന്ധപ്പെടാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബറും ആശുപത്രി സൂപ്രണ്ട് പി കെ ശ്രീജയും ചേർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗിയുമായി വീഡിയോ കോൾ ചെയ്തു പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ സി വി, നേഴ്‌സിങ് സൂപ്രണ്ട് ചേച്ചുമ്മ പി ജെ എന്നിവർ സംബന്ധിച്ചു.