ഗുരുവായൂര്‍ : നോട്ട് അസാധുവാക്കിയതില്‍ല്‍ പ്രതിഷേധിച്ചും, കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ പ്രമേയം പാസ്സാക്കാത്ത ഗുരുവായൂര്‍ നഗരസഭ ചെയര്‍പഴ്‌സന്റെ നിലപാടില്‍ പ്രതിഷേധിച്ചും യൂത്ത് കോഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു. യൂത്ത് കോഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷിനില്‍ നിന്ന് നരേന്ദ്രമോഡിയുടെ കോലവുമേന്തിയായിരുന്നു പ്രകടനം. നഗരം ചുറ്റി മജ്ഞുളാലിന് മുന്നില്‍ കോലം കത്തിച്ചു. തുടര്‍്ന്ന് നടന്ന പ്രതിഷേധ പൊതുയോഗം യൂത്ത് കോഗ്രസ് കൊല്ലം ജില്ല സെക്രട്ടറി ആര്‍.എസ്.അബിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി.എ. റഷീദ്, എച്.എം.നൗഫല്‍, കെ.വി. സത്താര്‍, അനീഷ് പാലയൂര്‍, കെ.കെ. ഫവാസ് തുടങ്ങിയവര്‍ സംസാരിച്ചു.