ചാവക്കാട്: തിരുവത്ര പരപ്പില്‍താഴത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.എസ്.യു. ജില്ലാ സെക്രട്ടറി എ.എസ്. സറൂഖിനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഡി.സി.സി. ഭാരവാഹികള്‍. പോലീസിന്റെ നടപടി നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനറല്‍ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി എന്നിവര്‍ ആരോപിച്ചു. സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ കോഗ്രസിന്റെയോ യൂത്ത് കോഗ്രസിന്റെയോ ഭാരവാഹിത്വം വഹിക്കുവരല്ല. യഥാര്‍ത്ഥത്തില്‍ എ.സി. ഹനീഫ വധക്കേസിലെ പ്രതികളും ഡി.വൈ.എഫ്.ഐ.ക്കാരും തമ്മിലാണ് സംഘട്ടനമുണ്ടായത്. ഹനീഫ വധത്തിനുശേഷം ചാവക്കാട് പോലീസ് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുള്ള ഒരു പ്രതിയുടെ നേതൃത്വത്തിലാണ് സംഘട്ടനം നടന്നതെുന്നും ഡി.സി.സി. ഭാരവാഹികള്‍ ആരോപിച്ചു. സറൂഖിനെ കേസില്‍ കുടുക്കിയ ചാവക്കാട് എസ്.ഐ.ക്കെതിരേ സറൂഖിന്റെ കുടുംബം പോലീസ് കംപ്ലെന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കുമെന്നും ഡി.സി.സി. ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.യു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ്, നേതാക്കളായ എ.എം. അലാവുദ്ദീന്‍, ഉമ്മര്‍ മുക്കണ്ടത്ത്, കെ.എസ്. ബാബുരാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.