ചാവക്കാട് : പൗരത്വത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ തികച്ചും വംശീയമായ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തു സമാധാനം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ രാജിവെച്ച് പുറത്തു പോകണമെന്ന മുദ്രാവാക്യം പ്രകടനത്തിൽ ഉയർന്നു.
മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ഹനീഫ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, വൈസ് പ്രസിഡന്റ്‌ പി.കെ.അക്ബർ, അബ്ദുൽ റസാഖ്.പി.എച്ച്, ഒ.കെ.റഹീം, സൈഫുദ്ധീൻ ഇ.എം. കെ. ഷിഹാബ്. കെ.വി,മുഹമ്മദ്‌ സുഹൈൽ എന്നിവർ നേതൃത്വം നൽകി.