mehandi new

ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം: എസ് എസ് എഫ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ഗുജറാത്ത് മോഡൽ സ്വപ്നം കണ്ടു സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം ആണെന്നും, ഭാരത ജനത ചെറുത്തു തോൽപ്പിക്കുമെന്നും
എസ് എസ് എഫ് പ്രസ്താവിച്ചു.
മതേതരത്വം ഇല്ലാതെയാക്കാൻ
വേണ്ടി നാളിതുവരെയായി ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിന്റെ തുടർക്കഥയാണ് രാജ്യതലസ്ഥാനത്തെ കലാപ കലുഷിതമായ അന്തരീക്ഷം വിളിച്ചറിയിക്കുന്നത്.
ഡൽഹിയിലെ ജനാധിപത്യ സമരങ്ങളെ ഭയപ്പെട്ട് അസഹിഷ്ണുത മൂത്ത് കലാപത്തിന് തിരികൊളുത്തിയുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിരോധം ഉയർത്തുമെന്നും എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു.

ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ ഡിവിഷന്‍ നേതാക്കൾ നേതൃത്വം നൽകി. പ്രതിഷേധ സംഗമം
ജില്ലാ പ്രസിഡന്റ് റഊഫ് മിസ്ബാഹി
ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് അൽത്താഫ് റഹ്മാൻ മുസ്‌ലിയാർ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി താഹിർ ചേറ്റുവ, അഫ്സൽ പാലയൂർ, അബ്ദുൽ അസീസ് ഫാളിലി, അൻസാർ നഈമി തുടങ്ങിയവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.