mehandi banner desktop
Chavakkad online

ദേശീയപാതയിൽ കയ്പമംഗലത്ത് ട്രാവലർ ഇടിച്ച് കാർ മറിഞ്ഞു ഒരാൾക്ക് പരിക്ക്

Ft

​കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറിനു പുറകിൽ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു.​കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ യാത്രികയായ കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയ്ക്ക് പരിക്കേറ്റു.​സംഭവസമയത്ത് കാറിൽ ആകെ നാല് പേരാണ് ഉണ്ടായിരുന്നത്. അമീന ഒഴികെയുള്ള മറ്റ് കാർ യാത്രികർക്കും, ട്രാവലറിലുണ്ടായിരുന്നവർക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Jan oushadi

Comments are closed.