mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയിൽ സ്മാർട്ട് അംഗനവാടികൾ ഉദ്ഘാടനം ചെയ്തു

Ft

ചാവക്കാട് : നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി 2025-26-ന്റെ ഭാഗമായി സജ്ജമാക്കിയ സ്മാർട്ട് അംഗനവാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷാണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭയിലെ 26, 31 എന്നീ വാർഡുകളിലെ അംഗനവാടികളാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തി നാടിന് സമർപ്പിച്ചത്.​നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രംകൊട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ഐസിഡിഎസ് സൂപ്പർവൈസർ ദീപ വി. വി വിശദീകരണം നടത്തി. ​26-ാം വാർഡ് കൗൺസിലർ സനൂപ് ടി. എസ്, കൗൺസിലർ കെ. റീന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺമാരായ എം. ആർ. രാധാകൃഷ്ണൻ, സതീരത്നം ടീച്ചർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.​പ്രദേശവാസികൾ, അംഗനവാടി പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Jan oushadi

Comments are closed.