ചാവക്കാട് : ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവവും അന്നദാനവും ശനിയാഴ്ച ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
40ലക്ഷം രൂപയുടെ ചിലവിൽ നവീകരിച്ചു ചെമ്പോല മേഞ്ഞ ശ്രീകോവിൽ, മുഖമണ്ഡപം, നമസ്കാര മണ്ഡപം എന്നിവ ക്ഷേത്ര കമ്മിറ്റിക്ക് സമർപ്പിക്കും. വിദ്യാഭ്യാസ അവാർഡുകൾ നൽകും.