ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ സെമിത്തേരിയില്‍ കല്ലറകള്‍ക്ക് മുകളില്‍ വച്ചിരുന്ന പരേതരുടെ ചിത്രങ്ങള്‍ നശിപ്പിച്ച നിലയില്‍. കല്ലറക്ക് മുകളില്‍ ഫ്രെയിം ചെയ്ത് വച്ചിരുന്ന ചിത്രങ്ങളാണ് വലിച്ചെറിഞ്ഞ് നശിപ്പിച്ചിട്ടുള്ളത്. ദിവ്യബലിക്ക് ശേഷം സെമിത്തേരിയെ പ്രാര്‍ത്ഥനക്ക് വിശ്വാസികള്‍ എത്തിയപ്പോഴാണ് ചിത്രങ്ങള്‍ നശിപ്പിച്ചത് കണ്ടത്. സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, എന്‍.കെ. ലോറന്‍സ്, പി.ജെ. ക്രിസ്റ്റഫര്‍ എന്നിവര്‍ ഗുരുവായൂര്‍ പൊലീസിന് പരാതി നല്‍കി.