ഗുരുവായൂർ : കേരള ഹോമിയോ പാത്ത്സ് ഇന്സ്ടിട്യൂഷന്റെ 97 മത് സംസ്ഥാന ശാസ്ത്ര സെമിനാർ നാളെ ഗുരുവായൂരിൽ. കുട്ടികൾക്കിടയിലെ വൈകല്യങ്ങൾ രോഗ നിർണ്ണയവും ചികിത്സാ രീതികളും നിയമ വശങ്ങളുമാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെടുകയെന്നു ഭാരവാഹികളായ    ഡോ. റിജു കരീം, ഡോ. സി.ബി വല്‍സലന്‍, ഡോ. ഷാനവാസ്, ഡോ. കെ.പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

ഗുരുവായൂര്‍ സോപാനം ഹെറിറ്റേജിലാണ് സെമിനാര്‍ നടക്കുക. രാവിലെ ഒമ്പതിന് ക്ലാസുകള്‍ തുടങ്ങും. 11.30ന് പൊതുസമ്മേളനം മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം സെമിനാര്‍ തുടരും.
കേരളത്തിലെ ഹോമിയോ ഡോക്ടർമാരുടെ സംഘടനയാണ് എച്ച് ഐ കെ