കടപ്പുറം: ജനകീയസൂത്രണം 2015-16 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂക്കന്‍ കാഞ്ചാന അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷരായ വി.എം മനാഫ്, ഷംസിയ മനാഫ്, പഞ്ചായത്തംഗങ്ങളായ ശ്രീബ രതീഷ്,  റസിയ അമ്പലത്തു വീട്ടില്‍, ഷൈല മുഹമ്മദ്, പി.കെ ബഷീര്‍, എം.കെ ഷണ്‍മുഖന്‍, പി.എ അഷ്ക്കറലി,  കടപ്പുറം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.മാധവന്‍ എന്നിവര്‍ സംസാരിച്ചു.