Header

കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി
കടലാക്രണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ പോയിട്ട് ഒരാഴ്ച്ചയിലേറെയായിട്ടും കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര നടപടിക്കായി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാക്ഷേപം. ജനപ്രതിനിധികള്‍ക്കും നിസംഗത.
നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. കടപ്പുറം പഞ്ചായ്തതിലെ തൊട്ടാപ്പ്, ആനന്ദവാടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ്, അഴിമുഖം മേഖലകളിലാണ് കടല്‍ ഭിത്തിയും മറികടന്ന് ശക്തമായി തിരയടിച്ചു കയറുന്നത്. തീര സുരക്ഷക്കായി നിര്‍മ്മിച്ച കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായുള്ളത്. മുനക്കകടവ് അഴിമുഖത്തും കടലാക്രമണം ശക്തമാണ്. ഇവിടെ കടല്‍ കയറി നിരവധി തെങ്ങുകള്‍ നിലം പതിച്ചിട്ടുണ്ട്. സ്ഥലവാസികള്‍ കല്ലുകള്‍ നിരത്തി തിരമാലകളെ ചെറുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും പാഴ് വേലയാവുകയാണ്. രണ്ടാഴ്ചയായി പ്രദേശത്ത് ചെറുതും വലുതുമായി കടലാക്രമണം തുടങ്ങിയിട്ട്. എന്നാല്‍ അധികൃതരും ജനപ്രതിനിധികളും മേഖലയോട് കടുത്ത അവഗണന തുരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. മുനക്കക്കടവ് പുഴയോരത്തും മണലൊഴുകി തെങ്ങുകള്‍ വീണു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീരദേശ പൊലീസ് സ്റ്റ്റേഷന്‍ കെട്ടിടം പുഴവെള്ളമടിച്ചുകയറി തകര്‍ച്ചയുടെ വക്കിലാണ്. മുനക്കടവ് അഴിമുഖത്ത് വേലിയേറ്റത്തില്‍ വെള്ളമടിച്ചു കയറി കഴിഞ്ഞ രാണ്ടാഴ്ച്ചക്കുള്ളില്‍ കരയിലെ മണ്ണൊലിപ്പിനൊപ്പം 15ഓളം തെങ്ങുകളാണ് കടപുഴകി വീണത്. നിരവധി തെങ്ങുകള്‍ വീഴ്ച്ചയുടെ വക്കിലാണ്. തീരദേശ പൊലീസ് സ്റ്റേഷനുവേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിനു പിന്‍ഭാഗത്തും തീരമണല്‍ ഒഴുുകിപ്പോയി. പുഴവെള്ളമടിച്ചുകയറി കെട്ടിടത്തിന്‍്റെ തറക്കല്ലിനൊപ്പം നിര്‍മ്മിച്ച സെപ്റ്റിക് ടാങ്ക് തകര്‍ന്നിട്ടുണ്ട്. കടല്‍ ക്ഷോഭത്തെക്കുറിച്ച വാര്‍ത്തയെ തുടര്‍ന്ന് കടപ്പുറത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കടല്‍ ഭിത്തിയുടെ സംരക്ഷണ ചുമത ഇവര്‍ക്കാണ്. പ്രകൃതി ക്ഷോഭത്തിന്‍്റെ വിശദവിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് നാട്ടുകരോട് പറഞ്ഞാണ് ഇവര്‍ സ്ഥലം വിട്ടത്. അത് കഴിഞ്ഞ് ഒരാഴ്ച്ചയിലേറേയായിട്ടും ഒരു നടപടിയുമുണ്ടായില്ല. അഴുമുഖത്തെ പൊലീസ് സ്റ്റ്റേഷന്‍ കെട്ടിടം തകര്‍ച്ചയില്‍ നിന്ന് ‘കരകയറ്റാന്‍’ അടിയന്തിര നടപടി എടുക്കേണ്ട സമയത്തും അധികൃതരും ജനപ്രതിനിധികളും അലംഭാവത്തിലായതില്‍ നാട്ടുകാരില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. കടല്‍ ഭിത്തി തകര്‍ന്നതു കാരണം തീരത്തേക്ക് തിരയടിച്ചു കയറി അഹമ്മദു കുരിക്കള്‍ റോഡ് വരെ ഒഴുകിയത്തെിയിരിക്കുകയാണ്. മേഖലയില്‍ ജനപ്രതിനിധികളിടപെട്ട് അടിയന്തിരമായി കല്ലിറക്കി താല്‍ക്കാലികമായ നടപടിക്ക് ശ്രമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

thahani steels

Comments are closed.