Header

സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്. വട്ടെകാട് പി കെ എം എച്ച് എം യു പി സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ് കോളനിപ്പടിയില്‍ വെച്ചാണ് അപകടം. അഞ്ചങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന വാന്‍ കോളനിപ്പടിയില്‍ നിന്നും ഇരട്ടപ്പുഴ റോഡിലേക്ക് തിരിഞ്ഞതോടെ അതേ ദിശയില്‍ വന്നിരുന്ന സ്വിഫ്റ്റ് കാര്‍ വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും കാര്‍ യാത്രികര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.
വട്ടെകാട് യു പി സ്കൂള്‍ വിദ്യാര്‍ഥികളായ തോട്ടാപ്പ് അയിനിക്കല്‍ അഹമ്മദ് കബീര്‍ മകള്‍ എല്‍ കെ ജി വിദ്യാര്‍ഥി ഖൈറുന്നിസ, തൊട്ടാപ്പ് വലിയകത്ത് ബദറു മകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഈസ, നാലാം ക്ലാസ് വിദ്യാര്‍ഥികളായ ഹമീദ് മകന്‍ മിസ്‌ഹബ്, അയിനിക്കല്‍ കബീര്‍ മകള്‍ സനിയ, ബസ്സില്‍ സഹായിയായി ജോലി ചെയ്യുന്ന സാജിത (35), കാര്‍ യാത്രികരായ അഞ്ചങ്ങാടി മടപ്പെന്‍ ഷാഹുല്‍ ഹമീദ് ഭാര്യ നഫീസ (55), ഇവരുടെ മകളും തൊട്ടാപ്പ് റംളാന്‍ വീട്ടില്‍ ജാഫറിന്റെ ഭാര്യയുമായ ഷഫീന(33), മക്കള്‍ രാജാ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ശിഫാന്‍, ഒന്നര വയസ്സുകാരന്‍ റിബാഹ് എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും, വട്ടെകാട് യു പി സ്കൂള്‍ വിദ്യാര്‍ഥികളായ കുറുപ്പത്ത് ബദറുവിന്റെ മകള്‍ റിഷാന (8), പുതുവീട്ടില്‍ അഷറഫ് മകള്‍ ബുഷറ(11), പുതുവീട്ടില്‍ ഹൈദ്രോസ് മകള്‍ ഫൈമ (9) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് മൂക്കിന്റെ എല്ല് പൊട്ടിയ ഈസയെ വിദഗ്ദ്ധ ചികിത്സക്കായി കുന്നംകുളം റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയുടെ പുറകില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സനിയയെ സ്കാനിംഗിനു വിദേയമാക്കി. ഖൈറുന്നിസയുടെ കാല്‍മുട്ടിനാണ് പരിക്ക്. മിസ്‌ഹബിന്റെ മുഖം കമ്പിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ചുണ്ടുകള്‍ പൊട്ടിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥികളുടെ പരിക്കുകള്‍ കാര്യമല്ല.
കാര്‍ യാത്രികയായ നഫീസയുടെ നെറ്റിയില്‍ രണ്ടു ഭാഗത്തായി സ്റ്റിച്ചുകളുണ്ട്. ശഫീനയുടെ വലതു തോളെല്ലിനാണ് പരിക്കുള്ളത്.
സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്കൂള്‍ വാന്‍ അശ്രദ്ധമായി തിരിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/school-bus-car-accident-1-1.jpg” alt=”തോട്ടാപ് കോളനിപടിയില്‍ സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ” title_text=”തോട്ടാപ് കോളനിപടിയില്‍ സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.