ഗുരുവായൂര്‍ : പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇടഞ്ഞ് മണിക്കൂറുകളോളം ഭീതിപരത്തിയ ആനയെ മയക്കുവെടി വച്ച് തളച്ചു. ദേവസ്വം കൊമ്പന്‍ പീതാംബരനാണ് ഇന്നലെ
രാവിലെ പതിനൊന്നോടെ ഇടഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പന് പട്ട നല്‍കാനായി പാപ്പന്മാര്‍ അടുതെത്തിയതോടെ മുന്‍ കാലിലെ ചങ്ങലകള്‍ വലിച്ചു
പൊട്ടിക്കുകയായിരുന്നു. പിന്‍കാലിലെ ചങ്ങല കെട്ടുംതറിയില്‍ തളച്ചിരുന്നതിനാല്‍ ആനക്ക് ഓടാനായില്ല. എങ്കിലും അവിടെ നിന്നുകൊണ്ടുതന്നെ കൊമ്പന്‍
പരിഭ്രാന്തിയുണ്ടാക്കികൊണ്ടിരുന്നു. പാപ്പാന്‍മാര്‍ക്ക് അടുത്തു പോകാനും ധൈര്യം വന്നില്ല. ഉച്ചക്ക് രണ്ടോടെ ആനചികിത്സാ വിദഗ്ദന്‍ ഡോ. കെ. വിവേക് എത്തി മയക്കുവെടി
വെച്ചാണ് തളച്ചത്. ആനയിടഞ്ഞതോടെ സന്ദര്‍ശകരെ പുറത്താക്കി ആനത്താവളത്തിന്റെ ഗേറ്റടച്ചു. ആന വരുതിയില്‍ വരാതിരുന്നതിനാലാണ് മയക്കുവെടി
വെക്കേണ്ടിവന്നതെന്ന് ഡോ. കെ. വിവേക് പറഞ്ഞു. മയക്കുവെടി വെച്ചെങ്കിലും ആനയെ പൂര്‍ണ്ണമായും വരുതിയിലാക്കാനായില്ല. വൈകീട്ട് അഞ്ചോടെയാണ് ആനയെ
തളച്ചത്.