DrRathiപാവറട്ടി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ പാവറട്ടി സ്വദേശി രതി അയിനിപ്പുള്ളിക്ക് ഡോക്ടറേറ്റ്. മരോട്ടിക്കല്‍ ചന്ദ്രന്‍, വിലാസിനി എന്നിവരുടെ മകളും അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ ഭാര്യയുമായ രതി അയിനിപ്പുള്ളി കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അസി,പ്രൊഫസര്‍ ആയി ജോലിചെയ്യുന്നു. എം എസ് സി, എംഫില്‍, നെറ്റ് യോഗ്യതകള്‍ ഉള്ള രതി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.