ചാവക്കാട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ദേശീയപാത ചാവക്കാട് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി. കേരള വഴിയോര കച്ചവട സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. ഷംസുദ്ദീനാണ് നിവേദനം നല്‍കിയത്. വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കേ പുനരധിവാസം ഉറപ്പാക്കിയതിനു ശേഷമേ ഒഴിപ്പിക്കല്‍ നടത്താവൂ എന്നും അല്ലാത്തപക്ഷം സമരവുമായി രംഗത്തെത്തുമെന്നും നിവേദനത്തില്‍ വ്യക്തമാക്കി.